Home Bibles 2 ശമൂവേൽ 3:16 · മലയാളം ബൈബിൾ
2 ശമൂവേൽ 3:16 · മലയാളം ബൈബിൾ

അവളുടെ ഭര്‍ത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേര്‍ അവനോടുനീ മടങ്ങിപ്പോക എന്നു പറഞ്ഞു.

Cross references

2 ശമൂവേൽ 16:5

അവന്‍ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.

2 ശമൂവേൽ 17:18

എന്നാല്‍ ഒരു ബാല്യക്കാരന്‍ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാല്‍ അവര്‍ ഇരുവരും വേഗം പോയി ബഹുരീമില്‍ ഒരു ആളുടെ വീട്ടില്‍ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവര്‍ അതില്‍ ഇറങ്ങി.

2 ശമൂവേൽ 19:16

ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ് രാജാവിനെ എതിരേല്പാന്‍ ബദ്ധപ്പെട്ടു ചെന്നു.

2 ശമൂവേൽ 19:17

അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവര്‍ രാജാവു കാണ്‍കെ യോര്‍ദ്ദാന്‍ കടന്നു ചെന്നു.

2 ശമൂവേൽ 23:31

നഹലേഗാശുകാരന്‍ ഹിദ്ദായി, അര്‍ബാത്യന്‍ അബീ-അല്ബോന്‍ , ബര്‍ഹൂമ്യന്‍ അസ്മാവെത്ത്,

1 രാജാക്കന്മാർ 2:8

പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ; ഞാന്‍ മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഞാന്‍ യഹോവാനാമത്തില്‍ അവനോടു സത്യംചെയ്തു.

സദൃശവാക്യങ്ങൾ 9:17

മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

Interlinear

Choose Theme