2 ശമൂവേൽ 23:2 · മലയാളം ബൈബിൾ
യഹോവയുടെ ആത്മാവു എന്നില്‍ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേല്‍ ഇരിക്കുന്നു.
Cross references
1 രാജാക്കന്മാർ 1:20
യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
മത്തായി 22:43
അവന്‍ അവരോടു“എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?”
പ്രവൃത്തികൾ 2:25
“ഞാന്‍ കര്‍ത്താവിനെ എപ്പോഴും എന്റെ മുമ്പില്‍ കണ്ടിരിക്കുന്നു; അവന്‍ എന്റെ വലഭാഗത്തു ഇരിക്കയാല്‍ ഞാന്‍ കുലുങ്ങിപോകയില്ല. അതു കൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.”
എബ്രായർ 3:7
അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ
2 പത്രോസ് 1:21
പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.