ഗോബില്‍വെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ളേഹെമ്യനായ യാരെ-ഔരെഗീമിന്റെ മകന്‍ എല്‍ഹാനാന്‍ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
Cross references
അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.
അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല്‍ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്റെ മുമ്പെ നടന്നു.
യോവാബിയന്റെ സഹോദരനായ അസാഹേല്‍ മുപ്പതുപേരില്‍ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാല്‍ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ , ഹരോദ്യന്‍ ശമ്മാ, ഹരോദ്യന്‍ എലീക്കാ,
സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ ,
പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോള്‍ യായീരിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.