Home Bibles 2 ശമൂവേൽ 20:8 · മലയാളം ബൈബിൾ
2 ശമൂവേൽ 20:8 · മലയാളം ബൈബിൾ

അവര്‍ ഗിബെയോനിലെ വലിയ പാറയുടെ അടുക്കല്‍ എത്തിയപ്പോള്‍ അമാസാ അവര്‍ക്കെതിരെ വന്നു. എന്നാല്‍ യോവാബ് ധരിച്ചിരുന്ന പടയങ്കിമേല്‍ ഒരു കച്ചയില്‍ ഉറയോടുകൂടെ ഒരു വാള്‍ അരെക്കു കെട്ടിയിരിന്നു; അവന്‍ നടക്കുമ്പോള്‍ അതു വീണുപോയി.

Cross references

2 ശമൂവേൽ 2:13

അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര്‍ കുളത്തിന്റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.

2 ശമൂവേൽ 3:30

അബ്നേര്‍ ഗിബെയോനിലെ യുദ്ധത്തില്‍ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.

2 ശമൂവേൽ 20:4

അനന്തരം രാജാവു അമാസയോടുനീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.

Interlinear

Choose Theme