എന്നാല്‍ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ കാഹളം ഊതിദാവീദിങ്കല്‍ നമുക്കു ഔഹരി ഇല്ല; യിശ്ശായിയുടെ മകങ്കല്‍ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള്‍ വീട്ടിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
Cross references
നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.
ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു വാതിലിന്നു മുട്ടിനിന്റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
അങ്ങനെ അവള്‍ പോയി; വയലില്‍ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാല്‍ അവള്‍ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലില്‍ ആയിരുന്നു ചെന്നതു.
എന്നാല്‍ ഏലിയുടെ പുത്രന്മാര്‍ നീചന്മാരും യഹോവയെ ഔര്‍ക്കാത്തവരും ആയിരുന്നു.
ശൌല്‍ ചുറ്റും നിലക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതുബെന്യാമീന്യരേ, കേട്ടുകൊള്‍വിന്‍ ; യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?
എന്നാല്‍ ദാവീദിനോടു കൂടെ പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായ ഏവരുംഇവര്‍ നമ്മോടുകൂടെ പോരാഞ്ഞതിനാല്‍ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയില്‍ ഔരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്കും ഒന്നും കൊടുക്കരുതു, അവരെ അവര്‍ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.
എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചുനിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നലകും.
അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ ഒക്കെയും രാജാവിന്റെ അടുക്കല്‍ വന്നു രാജാവിനോടുഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാര്‍ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോര്‍ദ്ദാന്‍ കടത്തിയതു എന്തു എന്നു പറഞ്ഞു.
എന്നാല്‍ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തു ഔഹരി ഉള്ളു? യിശ്ശായിയുടെ മകങ്കല്‍ ഞങ്ങള്‍ക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേല്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്‍ ജീവനോടിരിക്കുമ്പോള്‍ അവന്റെ സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കല്‍ ഞങ്ങള്‍ക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
യഹോവേ, എഴുന്നേറ്റു അവനോടെതിര്‍ത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാള്‍കൊണ്ടു ദുഷ്ടന്റെ കയ്യില്‍നിന്നും
നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാല്‍ നീ എന്തു ചെയ്യും?
കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍ കലഹം ജ്വലിക്കുന്നതിന്നു കാരണം.
എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
ഒരു രാജ്യം തന്നില്‍തന്നേ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന്‍ കഴികയില്ല.
അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചുഅവന്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുന്നതു ഞങ്ങള്‍ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പില്‍വെച്ചു കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു.