Home Bibles 2 ശമൂവേൽ 19:11 · മലയാളം ബൈബിൾ
2 ശമൂവേൽ 19:11 · മലയാളം ബൈബിൾ

അനന്തരം ദാവീദ്‍രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കല്‍ ആളയച്ചു പറയിച്ചതെന്തെന്നാല്‍നിങ്ങള്‍ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതുരാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പന്മാരായി നിലക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കല്‍ എത്തിയിരിക്കുന്നു.

Cross references

2 ശമൂവേൽ 15:29

അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.

2 ശമൂവേൽ 15:35

അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയില്‍നിന്നു കേള്‍ക്കുന്നവര്‍ത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.

2 ശമൂവേൽ 18:14

എന്നാല്‍ യോവാബ്ഞാന്‍ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യില്‍ എടുത്തു അബ്ശാലോം കരുവേലകത്തില്‍ ജീവനോടു തൂങ്ങിക്കിടക്കുമ്പോള്‍ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.

2 ശമൂവേൽ 18:15

യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.

1 രാജാക്കന്മാർ 2:25

പിന്നെ ശലോമോന്‍ രാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവന്‍ അവനെ വെട്ടിക്കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ 2:35

രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക്‍ പുരോഹിതനെയും നിയമിച്ചു.

മത്തായി 5:16

അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

2 കൊരിന്ത്യർ 5:20

ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

2 തെസ്സലോനിക്ക്യർ 3:9

അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാന്‍ നിങ്ങള്‍ക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.

Interlinear

Choose Theme