അബ്ശാലോമിന്റെ ഭൃത്യന്മാര്‍ ആ സ്ത്രീയുടെ വീട്ടില്‍ വന്നുഅഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നുഅവര്‍ നീര്‍തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവര്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
Cross references
സൂതികര്‍മ്മിണികള്‍ ഫറവോനോടുഎബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മ്മിണികള്‍ അവരുടെ അടുക്കല്‍ എത്തുമ്മുമ്പെ അവര്‍ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.
യെരീഹോരാജാവു രാഹാബിന്റെ അടുക്കല്‍ ആളയച്ചുനിന്റെ അടുക്കല്‍ വന്നു വീട്ടില്‍ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ വന്നവരാകുന്നു എന്നു പറയിച്ചു.
ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടുഅവര്‍ എന്റെ അടുക്കല്‍ വന്നിരുന്നു എങ്കിലും എവിടത്തുകാര്‍ എന്നു ഞാന്‍ അറിഞ്ഞില്ല;
അവര്‍ പുറപ്പെട്ടു പര്‍വ്വതത്തില്‍ ചെന്നു; തിരഞ്ഞുപോയവര്‍ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര്‍ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.
അവന്‍ അവളോടുനീ കൂടാരവാതില്‍ക്കല്‍ നില്‍ക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
അങ്ങനെ മീഖള്‍ ദാവീദിനെ കിളിവാതില്‍കൂടി ഇറക്കിവിട്ടു; അവന്‍ ഔടിപ്പോയി രക്ഷപ്പെട്ടു.
ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടുരാജാവു എന്നെ ഒരു കാര്യം ഏല്പിച്ചുഞാന്‍ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാര്‍ ഇന്ന സ്ഥലത്തു വരേണമെന്നു ഞാന്‍ ചട്ടം കെട്ടിയിരിക്കുന്നു.
ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന്‍ ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവര്‍ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തില്‍ വിവരം അറിയിപ്പാന്‍ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.
എന്നാല്‍ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടുരാജാവേ, ഞാന്‍ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ ഇതുവരെ നിന്റെ അപ്പന്റെ ദാസന്‍ ആയിരുന്നതുപോലെ ഇപ്പോള്‍ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാല്‍ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ കഴിയും.