Home Bibles 2 ശമൂവേൽ 15:8 · മലയാളം ബൈബിൾ
2 ശമൂവേൽ 15:8 · മലയാളം ബൈബിൾ

യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാല്‍ യഹോവേക്കു ഒരു ആരാധന കഴിക്കും എന്നു അടിയന്‍ അരാമിലെ ഗെശൂരില്‍ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.

Cross references

ഉല്പത്തി 28:20

യാക്കോബ് ഒരു നേര്‍ച്ചനേര്‍ന്നുദൈവം എന്നോടുകൂടെ ഇരിക്കയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു തരികയും

ഉല്പത്തി 28:21

എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും.

യോശുവ 24:15

യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്‍യ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍ . ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും.

1 ശമൂവേൽ 1:11

അവള്‍ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ത്ഥിച്ചു വളരെ കരഞ്ഞു.

1 ശമൂവേൽ 16:2

അതിന്നു ശമൂവേല്‍ഞാന്‍ എങ്ങനെ പോകും? ശൌല്‍ കേട്ടാല്‍ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവനീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നുഞാന്‍ യഹോവേക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു എന്നു പറക.

2 ശമൂവേൽ 13:37

എന്നാല്‍ അബ്ശാലോം ഔടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂര്‍രാജാവായ താല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.

2 ശമൂവേൽ 13:38

ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഔടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.

2 ശമൂവേൽ 14:23

അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരില്‍ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.

2 ശമൂവേൽ 14:32

അബ്ശാലോം യോവാബിനോടുഞാന്‍ ഗെശൂരില്‍നിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നേ പാര്‍ത്തിരുന്നെങ്കില്‍ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്റെ അടുക്കല്‍ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോള്‍ രാജാവിന്റെ മുഖം കാണേണം; എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 56:12

ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടമ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.

സഭാപ്രസംഗി 5:4

ദൈവത്തിന്നു നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുതു; മൂഢന്മാരില്‍ അവന്നു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.

യേശയ്യാവ് 28:15

ഞങ്ങള്‍ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങള്‍ ഭോഷ്കിനെ ശരണമാക്കി വ്യാജത്തില്‍ ഒളിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറഞ്ഞുവല്ലോ.

യിരെമ്യാവ് 9:3

ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന്‍ കാട്ടില്‍നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.

Interlinear

Choose Theme