അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാര്‍, സാദോക്കിന്റെ മകന്‍ അഹീമാസും അബ്യാഥാരിന്റെ മകന്‍ യോനാഥാനും ഉണ്ടു; നിങ്ങള്‍ കേള്‍ക്കുന്ന വര്‍ത്തമാനം ഒക്കെയും അവര്‍ മുഖാന്തരം എന്നെ അറിയിപ്പിന്‍ .
Cross references
രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടുദര്‍ശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാര്‍, നിന്റെ മകന്‍ അഹീമാസും അബ്യാഥാരിന്റെ മകന്‍ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
എന്നാല്‍ യോനാഥാനും അഹീമാസും പട്ടണത്തില്‍ ചെന്നു തങ്ങളെത്തന്നേ കാണിപ്പാന്‍ പാടില്ലാതിരുന്നതുകൊണ്ടു ഏന്‍ -രോഗെലിന്നരികെ കാത്തുനിലക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവര്‍ ചെന്നു ദാവീദ്‍രാജാവിനെ അറിയിക്കയും ചെയ്യും;
അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്ഞാന്‍ ഔടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
അവന്‍ പറയുമ്പോള്‍ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവു അവനോടുഅകത്തുവരിക; നീ യോഗ്യപുരുഷന്‍ ; നീ നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.