അതിന്നു ദാവീദ് ദൂതനോടുഈ കാര്യത്തില്‍ വ്യസനം തോന്നരുതു; വാള്‍ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.
Cross references
യഹോവേ, യിസ്രായേല്‍ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടു!
യിസ്രായേല്‍മക്കള്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു സന്ധ്യവരെ കരഞ്ഞുഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന്‍ എന്നു യഹോവ അരുളിച്ചെയ്തു.
പിന്നെ നോക്കുവിന്‍ അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കില്‍ അവന്‍ തന്നേയാകുന്നു നമുക്കു ഈ വലിയ അനര്‍ത്ഥം വരുത്തിയതു; അല്ലെങ്കില്‍ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം.
എന്നാല്‍ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യില്‍ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാന്‍ ഞാന്‍ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന്‍ അറിയുന്നില്ല; സര്‍വ്വവും അവരുടെ മുമ്പില്‍ ഇരിക്കുന്നു താനും.
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര്‍ ഔട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്കു ആഹാരവും വിവേകികള്‍ക്കു സമ്പത്തും സാമര്‍ത്ഥ്യമുള്ളവര്‍ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.