2 ശമൂവേൽ 11:13 · മലയാളം ബൈബിൾ
പിറ്റെന്നാള്‍ ദാവീദ് അവനെ വിളിച്ചു; അവന്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവന്‍ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവന്‍ വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില്‍ കിടന്നു.
Cross references
ഉല്പത്തി 19:32
വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
പുറപ്പാട് 32:21
മോശെ അഹരോനോടുഈ ജനത്തിന്മേല്‍ ഇത്രവലിയ പാപം വരുത്തുവാന്‍ അവര്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
സദൃശവാക്യങ്ങൾ 20:1
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
ഹബക്കൂക്ക് 2:15
കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുക്കയും നഞ്ചു കൂട്ടിക്കലര്‍ത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!