Home Bibles 2 ശമൂവേൽ 1:22 · മലയാളം ബൈബിൾ
2 ശമൂവേൽ 1:22 · മലയാളം ബൈബിൾ

നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്റെ വാള്‍ വൃഥാ പോന്നതുമില്ല.

Cross references

ആവർത്തനം 32:42

ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സില്‍നിന്നു ഒലിക്കുന്നതിനാലും ഞാന്‍ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാള്‍ മാംസം തിന്നുകയും ചെയ്യും.

1 ശമൂവേൽ 14:6

യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.

1 ശമൂവേൽ 14:47

ശൌല്‍ യിസ്രായേലില്‍ രാജത്വം ഏറ്റശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവന്‍ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.

1 ശമൂവേൽ 14:48

അവന്‍ ശൌര്യം പ്രവര്‍ത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്‍ച്ചക്കാരുടെ കയ്യില്‍നിന്നു വിടുവിക്കയും ചെയ്തു.

1 ശമൂവേൽ 18:4

യോനാഥാന്‍ താന്‍ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.

യേശയ്യാവ് 34:6

യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില്‍ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.

യിരെമ്യാവ് 50:9

ഞങ്ങള്‍ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൌഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിന്‍ ; നാം ഔരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വര്‍ഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.

Interlinear

Choose Theme