Home Bibles 2 പത്രോസ് 3:4 · മലയാളം ബൈബിൾ
2 പത്രോസ് 3:4 · മലയാളം ബൈബിൾ

പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍ .

Cross references

ഉല്പത്തി 19:14

അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചുനിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന്‍ കളി പറയുന്നു എന്നു അവന്റെ മരുമക്കള്‍ക്കു തോന്നി.

സഭാപ്രസംഗി 1:9

ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴില്‍ പുതുതായി യാതൊന്നും ഇല്ല.

സഭാപ്രസംഗി 8:11

ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.

യേശയ്യാവ് 5:18

വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും

യിരെമ്യാവ് 5:12

അവര്‍ യഹോവയെ നിഷേധിച്ചു പറഞ്ഞതുഅതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.

യിരെമ്യാവ് 17:15

എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂര്‍ത്തികള്‍ക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളില്‍, പുരാതന പാതകളില്‍ തന്നേ, അവര്‍ അവരെ ഇടറി വീഴുമാറാക്കി; അവര്‍ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;

യെഹെസ്കേൽ 11:3

വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര്‍ പറയുന്നു.

യെഹെസ്കേൽ 12:22

മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കു യിസ്രായേല്‍ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

മലാഖി 2:17

നിങ്ങള്‍ നിങ്ങളുടെ വാക്കുകളാല്‍ യഹോവയെ മുഷിപ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവര്‍ത്തിക്കുന്ന ഏവനും യഹോവേക്കു ഇഷ്ടമുള്ളവന്‍ ആകുന്നു; അങ്ങനെയുള്ളവരില്‍ അവന്‍ പ്രസാദിക്കുന്നു; അല്ലെങ്കില്‍ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.

മത്തായി 24:28

ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.

മത്തായി 24:48

എന്നാല്‍ അവന്‍ ദുഷ്ടദാസനായിയജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,

മർക്കോസ് 10:6

സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.

മർക്കോസ് 13:19

ആ നാളുകള്‍ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.

ലൂക്കോസ് 12:45

അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.

1 തെസ്സലോനിക്ക്യർ 2:19

നമ്മുടെ കര്‍ത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയില്‍ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആര്‍ ആകുന്നു? നിങ്ങളും അല്ലയോ?

വെളിപ്പാട് 3:14

ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയുന്നതു

Interlinear

Choose Theme