പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന് ഏല്പിക്കയും
Cross references
ഈ ന്യായപ്രമാണപുസ്തകത്തില് എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങള്ക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളില്നിന്നും അവനെ ദോഷത്തിന്നായി വേറുതിരിക്കും.
ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവന് കുറ്റം ആരോപിക്കുന്നു.
അനര്ത്ഥദിവസത്തില് ദുഷ്ടന് ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില് അവര്ക്കും വിടുതല് കിട്ടുന്നു.
അവന് തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തില്നിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
അതുകൊണ്ടു യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നതുനിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കല്നിന്നു മാറ്റിക്കളയും; ഞാന് കരുണ കാണിക്കയുമില്ല.
എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന് കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള് നിന്റെ നടുവില് വെളിപ്പെട്ടുവരും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.
എന്റെ കണ്ണു ആദരിക്കാതെയും ഞാന് കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാന് നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള് നിന്റെ നടുവില് വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള് അറിയും.
അവര് നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്ക്കും നിനക്കും തമ്മില് എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന് ഇവിടെ വന്നുവോ എന്നു പറഞ്ഞു.
പിന്നെ അവന് ഇടത്തുള്ളവരോടുശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന് .
അവന് ഉറക്കെ നിലവിളിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില് എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
പാതാളത്തിലേക്കു പോകുവാന് കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.
പാമ്പുകളെയും തേളുകളെയും ശത്രുവിന്റേ സകല ബലത്തെയും ചവിട്ടുവാന് ഞാന് നിങ്ങള്ക്കു അധികാരം തരുന്നു; ഒന്നും നിങ്ങള്ക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
നിങ്ങള് പിശാചെന്ന പിതാവിന്റെ മക്കള്; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവന് ആദിമുതല് കുലപാതകന് ആയിരുന്നു; അവനില് സത്യം ഇല്ലായ്കകൊണ്ടു സത്യത്തില് നിലക്കുന്നതുമില്ല. അവന് ഭോഷകു പറയുമ്പോള് സ്വന്തത്തില് നിന്നു എടുത്തു പറയുന്നു; അവന് ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്ക്കും വേണ്ടി ഏല്പിച്ചുതന്നവന് അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില് നിന്നെയും ആദരിക്കാതെ വന്നേക്കും.
പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തില് ജലപ്രളയം വരുത്തിയപ്പോള് നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
കര്ത്താവു ഭക്തന്മാരെ പരീക്ഷയില്നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാല് മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കര്ത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
ബലവും ശക്തിയും ഏറിയ ദൂതന്മാര് കര്ത്താവിന്റെ സന്നിധിയില് അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാര്ഷ്ട്യമുള്ള തന്നിഷ്ടക്കാര് മഹിമകളെ ദുഷിപ്പാന് ശങ്കിക്കുന്നില്ല. ജാത്യാപിടിപെട്ടു നശിപ്പാന് പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവര് അറിയാത്തതിനെ ദുഷിക്കയാല് അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താല് നശിച്ചുപോകും.
പാപം ചെയ്യുന്നവന് പിശാചിന്റെ മകന് ആകുന്നു. പിശാചു ആദിമുതല് പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന് തന്നേ ദൈവപുത്രന് പ്രത്യക്ഷനായി.
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന് കീഴില് സൂക്ഷിച്ചിരിക്കുന്നു.
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്ത്തിരകള്; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള് തന്നേ.
പിന്നെ സ്വര്ഗ്ഗത്തില് യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസര്പ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസര്പ്പവും പടവെട്ടി ജയിച്ചില്ലതാനും.
അനന്തരം ഒരു ദൂതന് അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യില് പിടിച്ചുകൊണ്ടു സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങുന്നതു ഞാന് കണ്ടു.
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര് എന്നെന്നേക്കും രാപ്പകല് ദണ്ഡനം സഹിക്കേണ്ടിവരും.