അവന്‍ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോള്‍ അവന്‍ തൈലം അവന്റെ തലയില്‍ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.
Cross references
അപ്പോള്‍ ശമൂവേല്‍ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതുയഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
അവിടെവെച്ചു സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതിശലമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിന്‍ .
നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയന്‍ ഇരിക്കുന്നു.
നിന്നെ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരുത്തുവാന്‍ നിന്നില്‍ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജനത്തിന്റെ ഇടയില്‍നിന്നു നിന്നെ ഉയര്‍ത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.
ഞാന്‍ നിന്നെ പൊടിയില്‍നിന്നു ഉയര്‍ത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയില്‍ നടക്കയും തങ്ങളുടെ പാപങ്ങളാല്‍ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാല്‍
നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; ആബേല്‍-മെഹോലയില്‍നിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം.
പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതില്‍ തുറന്നു താമസിക്കാതെ ഔടിപ്പോരിക.
യോരാമിന്റെ അടുക്കല്‍ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല്‍ നാശഹേതുവായി ഭവിച്ചു; അവന്‍ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവന്‍ യെഹോരാമിനോടു കൂടെ പുറപ്പെട്ടു.
എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാന്‍ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നതു.
യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള്‍ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള്‍ അടയാതിരിക്കേണ്ടതിന്നും ഞാന്‍ അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--
അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരില്‍ അധമനായവനെ അതിന്മേല്‍ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവര്‍ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിര്‍ണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.
നിന്നെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; നിന്റെ പാര്‍പ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
എന്നാല്‍ അവന്റെ ഹൃദയം ഗര്‍വ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താല്‍ കഠിനമായിപ്പോയ ശേഷം അവന്‍ രാജാസനത്തില്‍നിന്നു നീങ്ങിപ്പോയി; അവര്‍ അവന്റെ മഹത്വം അവങ്കല്‍നിന്നു എടുത്തുകളഞ്ഞു.
അവന്‍ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കല്‍ കൊണ്ടുചെന്നുതടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.