നീ ചെന്നു അവനോടുനിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാല്‍ അവന്‍ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
Cross references
എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.
പിന്നെ ഫറവോന്‍ യോസേഫിനോടുദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല.
അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന്‍ യിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ പറഞ്ഞതിന്നു എലീശാനീ അരാമില്‍ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
മ്ളേച്ഛത പ്രവര്‍ത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാല്‍ അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ജീവിച്ചിരിക്കയില്ല; അവന്‍ ഈ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവന്‍ മരിക്കും; അവന്റെ രക്തം അവന്റെ മേല്‍ വരും.
യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാര്‍ക്കും തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാല്‍പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോള്‍ അവന്‍ വിട്ടിലുകളെ നിര്‍മ്മിച്ചുഅതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.
യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍യഹോവയായ കര്‍ത്താവു തീയാല്‍ വ്യവഹരിപ്പാന്‍ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഔഹരിയെയും തിന്നുകളവാന്‍ ഭാവിച്ചു.
അവന്‍ എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍കര്‍ത്താവു കയ്യില്‍ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേല്‍ നിന്നു.
യഹോവയായ കര്‍ത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.
വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു.