അവര്‍ യോര്‍ദ്ദാന്‍ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാല്‍ അരാമ്യര്‍ തത്രപ്പാടില്‍ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
Cross references
വിവിധാകൃതിയിലുള്ള പൊന്‍ പാത്രങ്ങളിലായിരുന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
സാത്താന്‍ യഹോവയോടുത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.
സമ്പാദിപ്പാന്‍ ഒരു കാലം, നഷ്ടമാവാന്‍ ഒരു കാലം; സൂക്ഷിച്ചുവെപ്പാന്‍ ഒരു കാലം, എറിഞ്ഞുകളവാന്‍ ഒരു കാലം;
യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു
സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങള്‍ ആരുടെ അടുക്കല്‍ ഔടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങള്‍ എവിടെ വെച്ചുകൊള്ളും?
അവര്‍ അവന്റെമേല്‍ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതല്‍ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.
അന്നാളില്‍ നിങ്ങളില്‍ ഔരോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ ത്യജിച്ചുകളയും.
നിങ്ങള്‍ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളില്‍നിന്നു എറിഞ്ഞുകളവിന്‍ ; നിങ്ങള്‍ക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊള്‍വിന്‍ ; യിസ്രായേല്‍ഗൃഹമേ നിങ്ങള്‍ എന്തിനു മരിക്കുന്നു?
ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?
“അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.
എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.
ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.