Home Bibles 2 രാജാക്കന്മാർ 6:12 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 6:12 · മലയാളം ബൈബിൾ

അവന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തില്‍ സംസാരിക്കുന്ന വാക്കുകള്‍ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേല്‍രാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.

Cross references

2 രാജാക്കന്മാർ 5:3

അവള്‍ തന്റെ യജമാനത്തിയോടുയജമാനന്‍ ശമര്‍യ്യയിലെ പ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 5:8

യിസ്രായേല്‍രാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള്‍ രാജാവിന്റെ അടുക്കല്‍ ആളയച്ചുനീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവന്‍ എന്റെ അടുക്കല്‍ വരട്ടെ; എന്നാല്‍ യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവന്‍ അറിയും എന്നു പറയിച്ചു.

2 രാജാക്കന്മാർ 5:13

എന്നാല്‍ അവന്റെ ഭൃത്യന്മാര്‍ അടുത്തു വന്നു അവനോടുപിതാവേ, പ്രവാചകന്‍ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍ കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം എന്നു പറഞ്ഞു.

2 രാജാക്കന്മാർ 5:26

അതിന്നു അവന്‍ ആ പുരുഷന്‍ രഥത്തില്‍നിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോള്‍ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?

2 രാജാക്കന്മാർ 6:9

എന്നാല്‍ ദൈവപുരുഷന്‍ യിസ്രായേല്‍രാജാവിനോടുഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാന്‍ സൂക്ഷിക്ക; അരാമ്യര്‍ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.

സങ്കീർത്തനങ്ങൾ 139:1

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

സദൃശവാക്യങ്ങൾ 21:30

യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

യേശയ്യാവ് 8:10

കൂടി ആലോചിച്ചുകൊള്‍വിന്‍ ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിന്‍ ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.

യേശയ്യാവ് 29:15

തങ്ങളുടെ ആലോചനയെ യഹോവേക്കു അഗാധമായി മറെച്ചുവേക്കുവാന്‍ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തില്‍ ചെയ്കയുംഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു എന്നു പറകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!

ദാനിയേൽ 2:22

അവന്‍ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന്‍ ഇരുട്ടില്‍ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.

ദാനിയേൽ 2:28

എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; അവന്‍ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായ ദര്‍ശനങ്ങളും ആവിതു

ദാനിയേൽ 2:47

നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.

ദാനിയേൽ 4:9

മന്ത്രവാദിശ്രേഷ്ഠനായ ബേല്‍ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അര്‍ത്ഥവും പറക.

ആമോസ് 3:7

യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാര്‍ക്കും തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.

Interlinear

Choose Theme