Home Bibles 2 രാജാക്കന്മാർ 23:26 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 23:26 · മലയാളം ബൈബിൾ

എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ

Cross references

2 രാജാക്കന്മാർ 21:11

യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോര്‍യ്യര്‍ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ളേച്ഛതകള്‍ പ്രവര്‍ത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും

2 രാജാക്കന്മാർ 22:13

നിങ്ങള്‍ ചെന്നു കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിന്‍ ; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാന്‍ തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേള്‍ക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.

2 രാജാക്കന്മാർ 22:16

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനര്‍ത്ഥം വരുത്തും.

2 രാജാക്കന്മാർ 24:2

മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു.

2 രാജാക്കന്മാർ 24:3

അവന്‍ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാന്‍ യഹോവേക്കു മനസ്സായില്ല.

2 രാജാക്കന്മാർ 24:4

യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 35:20

യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാന്‍ പോകുമ്പോള്‍ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.

2 ദിനവൃത്താന്തം 36:16

അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.

യിരെമ്യാവ് 3:7

ഇതൊക്കെയും ചെയ്തശേഷം അവള്‍ എന്റെ അടുക്കല്‍ മടങ്ങിവരും എന്നു ഞാന്‍ വിചാരിച്ചുഎന്നാല്‍ അവള്‍ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു.

യിരെമ്യാവ് 15:1

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

Interlinear

Choose Theme