Home Bibles 2 രാജാക്കന്മാർ 2:16 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 2:16 · മലയാളം ബൈബിൾ

അവര്‍ അവനോടുഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ടു; അവര്‍ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ അയക്കരുതു എന്നു പറഞ്ഞു.

Cross references

1 രാജാക്കന്മാർ 18:12

ഞാന്‍ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാന്‍ ആഹാബിനോടു ചെന്നറിയിക്കയും അവന്‍ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താല്‍ അവന്‍ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതല്‍ യഹോവഭക്തന്‍ ആകുന്നു.

യെഹെസ്കേൽ 3:14

ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍ ഉണ്ടായിരുന്നു.

യെഹെസ്കേൽ 8:3

അവന്‍ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനങ്ങളില്‍ യെരൂശലേമില്‍ വടക്കോട്ടുള്ള അകത്തെ വാതില്‍ക്കല്‍ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.

യെഹെസ്കേൽ 11:24

എന്നാല്‍ ആത്മാവു എന്നെ എടുത്തു, ദര്‍ശനത്തില്‍ ദൈവാത്മാവിനാല്‍ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കല്‍ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.

യെഹെസ്കേൽ 40:2

ദിവ്യദര്‍ശനങ്ങളില്‍ അവന്‍ എന്നെ യിസ്രായേല്‍ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്ന ഒരു പര്‍വ്വതത്തിന്മേല്‍ നിര്‍ത്തി; അതിന്മേല്‍ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.

പ്രവൃത്തികൾ 8:39

അവര്‍ വെള്ളത്തില്‍ നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡന്‍ അവനെ പിന്നെ കണ്ടില്ല; അവന്‍ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

2 കൊരിന്ത്യർ 12:2

ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാന്‍ അറിയുന്നുഅവന്‍ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാന്‍ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.

Interlinear

Choose Theme