Home Bibles 2 രാജാക്കന്മാർ 18:37 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 18:37 · മലയാളം ബൈബിൾ

ഹില്‍ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല്‍ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

Cross references

ഉല്പത്തി 37:29

രൂബേന്‍ തിരികെ കുഴിയുടെ അടുക്കല്‍ ചെന്നപ്പോള്‍ യോസേഫ് കുഴിയില്‍ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

ഉല്പത്തി 37:34

യാക്കോബ് വസ്ത്രം കീറി, അരയില്‍ രട്ടുശീല ചുറ്റി ഏറിയനാള്‍ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു

2 രാജാക്കന്മാർ 5:7

യിസ്രായേല്‍രാജാവു എഴുത്തു വായിച്ചപ്പോള്‍ വസ്ത്രം കീറിഅവന്‍ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കല്‍ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാന്‍ ഞാന്‍ ദൈവമോ? നോക്കുവിന്‍ , അവന്‍ ഇതിനാല്‍ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 6:30

സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി; അവന്‍ മതിലിന്മേല്‍ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍ അവന്‍ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.

2 രാജാക്കന്മാർ 18:26

അപ്പോള്‍ ഹില്‍ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 22:11

രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;

2 രാജാക്കന്മാർ 22:19

അവര്‍ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

യോബ് 1:20

അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു

യേശയ്യാവ് 22:20

അന്നാളില്‍ ഞാന്‍ ഹില്‍ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.

യേശയ്യാവ് 33:7

ഇതാ അവരുടെ ശൌര്‍യ്യവാന്മാര്‍ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാര്‍ അതിദുഃഖത്തോടെ കരയുന്നു.

യേശയ്യാവ് 36:21

എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.

മത്തായി 26:65

നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നുഅവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.

Interlinear

Choose Theme