ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ ഹിസ്കീയാവു അവന്നു പകരം രാജാവായി.
Cross references
പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു.
യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
യിസ്രയേല്‍രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടില്‍ യെഹൂദാരാജാവായ ആഹാസിന്റെ മകന്‍ ഹിസ്കീയാവു രാജാവായി.
മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തില്‍, ഉസ്സയുടെ തോട്ടത്തില്‍ തന്നേ, അവനെ അടക്കംചെയ്തു; അവന്റെ മകനായ ആമോന്‍ അവന്നുപകരം രാജാവായി.
ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയില്‍ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നുപകരം രാജാവായി.
അവന്റെ മകന്‍ ഹിസ്കീയാവു; അവന്റെ മകന്‍ മനശ്ശെ;
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തില്‍ അടക്കംചെയ്തു. യിസ്രായേല്‍രാജാക്കന്മാരുടെ കല്ലറകളില്‍ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.
ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.
ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവന്‍ ശമര്‍യ്യയെയും യെരൂശലേമിനെയും കുറിച്ചു ദര്‍ശിച്ചതുമായ യഹോവയുടെ അരുളപ്പാടു.
ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു;