Home Bibles 2 രാജാക്കന്മാർ 14:9 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 14:9 · മലയാളം ബൈബിൾ

അതിന്നു യിസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതുലെബാനോനിലെ മുള്‍പ്പടര്‍പ്പു ലെബാനോനിലെ ദേവദാരുവോടുനിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയില്‍ മുള്‍പ്പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.

Cross references

ന്യായാധിപന്മാർ 9:8

പണ്ടൊരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാന്‍ പോയി; അവ ഒലിവു വൃക്ഷത്തോടുനീ ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:14

പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പടര്‍പ്പിനോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

1 ശമൂവേൽ 13:6

എന്നാല്‍ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്യര്‍ കണ്ടപ്പോള്‍ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.

2 ശമൂവേൽ 12:1

അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കല്‍ അയച്ചു. അവന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതുഒരു പട്ടണത്തില്‍ രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ ധനവാന്‍ , മറ്റവന്‍ ദരിദ്രന്‍ .

1 രാജാക്കന്മാർ 4:33

ലെബാനോനിലെ ദേവദാരുമുതല്‍ ചുവരിന്മേല്‍ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന്‍ പ്രസ്താവിച്ചു.

2 ദിനവൃത്താന്തം 25:10

അങ്ങനെ അമസ്യാവു അവരെ, എഫ്രയീമില്‍നിന്നു അവന്റെ അടുക്കല്‍ വന്ന പടക്കൂട്ടത്തെ തന്നേ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിന്നു വേര്‍തിരിച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചു; അവര്‍ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.

2 ദിനവൃത്താന്തം 25:18

അതിന്നു യിസ്രായേല്‍രാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതെന്തെന്നാല്‍ലെബാനോനിലെ മുള്‍പടര്‍പ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കല്‍ ആളയച്ചുനിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുള്‍പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.

2 ദിനവൃത്താന്തം 33:11

ആകയാല്‍ യഹോവ അശ്ശൂര്‍ രാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവര്‍ മനശ്ശെയെ കൊളുത്തുകളാല്‍ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.

യോബ് 31:18

ബാല്യംമുതല്‍ ഞാന്‍ അപ്പന്‍ എന്നപോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതല്‍ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -

സദൃശവാക്യങ്ങൾ 26:9

മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.

ഉത്തമഗീതം 2:2

മുള്ളുകളുടെ ഇടയില്‍ താമരപോലെ കന്യകമാരുടെ ഇടയില്‍ എന്റെ പ്രിയ ഇരിക്കുന്നു.

യേശയ്യാവ് 34:13

അതിന്റെ അരമനകളില്‍ മുള്ളും അതിന്റെ കോട്ടകളില്‍ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്‍ക്കും പാര്‍പ്പിടവും ഒട്ടകപ്പക്ഷികള്‍ക്കു താവളവും ആകും.

യെഹെസ്കേൽ 20:49

അപ്പോള്‍ ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, ഇവന്‍ മറപൊരുള്‍ അല്ലോ പറയുന്നതു എന്നു അവര്‍ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.

ഹോശേയ 9:6

അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും.

1 കൊരിന്ത്യർ 12:15

ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

Interlinear

Choose Theme