Home Bibles 2 രാജാക്കന്മാർ 14:6 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 14:6 · മലയാളം ബൈബിൾ

എന്നാല്‍ പുത്രന്മാര്‍ക്കും പകരം പിതാക്കന്മാരും പിതാക്കന്മാര്‍ക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു അനുസരിച്ചു അവന്‍ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.

Cross references

ആവർത്തനം 24:16

മക്കള്‍ക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കും പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം.

യിരെമ്യാവ് 31:30

യിസ്രായേല്‍മക്കളും യെഹൂദാമക്കളും ബാല്യംമുതല്‍ എനിക്കു അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേല്‍മക്കള്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിച്ചതേയുള്ളു എന്നു യഹോവയുടെ അരുളപ്പാടു.

യെഹെസ്കേൽ 18:4

സകല ദേഹികളും എനിക്കുള്ളവര്‍; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.

യെഹെസ്കേൽ 18:20

പാപം ചെയ്യുന്ന ദേഹി മരിക്കും; മകന്‍ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പന്‍ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.

Interlinear

Choose Theme