നിങ്ങള്‍ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്‍ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതന്‍ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാര്‍ ചെയ്തു; അവര്‍ ശബ്ബത്തില്‍ തവണമാറി വരുന്നവരിലും ശബ്ബത്തിന്റെ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു.
Cross references
എന്നാല്‍ ഒരുത്തല്‍ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കില്‍ അവന്‍ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കല്‍ നിന്നും പിടിച്ചു കൊണ്ടുപോകേണം.
അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
ഈ വര്‍ത്തമാനം യോവാബിന്നു എത്തിയപ്പോള്‍--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേര്‍ന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നു--അവന്‍ യഹോവയുടെ കൂടാരത്തില്‍ ഔടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവള്‍ കുതിരവാതില്‍ വഴിയായി രാജധാനിയില്‍ എത്തിയപ്പോള്‍ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.
ലേവ്യരോ ഔരോരുത്തന്‍ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്‍ക്കേണം; മറ്റാരെങ്കിലും ആലയത്തില്‍ കടന്നാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.