ആകയാല്‍ ഈ എഴുത്തു നിങ്ങളുടെ അടുക്കല്‍ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരില്‍ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തില്‍ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‍വിന്‍ .
Cross references
അപ്പോള്‍ ശമൂവേല്‍ സര്‍വ്വജനത്തോടുംയഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാംരാജാവേ, ജയ ജയ എന്നു ആര്‍ത്തു.
അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ ചെന്നു; അവര്‍ ശൌലിനെ ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
എന്നാല്‍ ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്നേര്‍ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
നേരിന്റെ മകന്‍ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബേശെത്തിന്റെ ചേവകരും മഹനയീമില്‍നിന്നു ഗിബെയോനിലേക്കു വന്നു.
നാഥാന്‍ പറഞ്ഞതെന്തെന്നാല്‍യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോള്‍ അവര്‍ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേര്‍ന്നില്ല.
എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.