Home Bibles 2 രാജാക്കന്മാർ 10:23 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 10:23 · മലയാളം ബൈബിൾ

പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തില്‍ കടന്നു ബാലിന്റെ പൂജകന്മാരോടുബാലിന്റെ പൂജകന്മാര്‍ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര്‍ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞു നോക്കുവിന്‍ എന്നു കല്പിച്ചു.

Cross references

മത്തായി 13:30

രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയില്‍ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”

മത്തായി 13:41

മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയക്കും; അവര്‍ അവന്റെ രാജ്യത്തില്‍നിന്നു എല്ലാ ഇടര്‍ച്ചകളെയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ത്തു

മത്തായി 25:32

സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,

Interlinear

Choose Theme