സത്യത്തെ അറിഞ്ഞിരിക്കുന്നവര്‍ എല്ലാവരും സത്യത്തില്‍ സ്നേഹിക്കുന്ന മാന്യനായകിയാര്‍ക്കും മക്കള്‍ക്കും മൂപ്പനായ ഞാന്‍ എഴുതുന്നതു
Cross references
അതു വെന്തുപോകും. നിങ്ങള്‍ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിന്‍ ; അതു നിങ്ങള്‍ക്കു കിട്ടും.
സുവിശേഷത്തില്‍ ഒരു പങ്കാളിയാകേണ്ടതിന്നു ഞാന്‍ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നതു.
സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളില്‍ വസിക്കട്ടെ.
ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍, ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല്‍ തന്നേ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
അതുകൊണ്ടു നിങ്ങള്‍ അറിഞ്ഞവരും ലഭിച്ച സത്യത്തില്‍ ഉറെച്ചു നിലക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഔര്‍പ്പിപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കും.
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.
പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങള്‍ ശക്തരാകയാലും ദൈവവചനം നിങ്ങളില്‍ വസിക്കയാലും നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു.
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.