അതുകൊണ്ടു ഞങ്ങള്‍ക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങള്‍ എത്രയും അധികം സന്തോഷിച്ചു.
Cross references
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ .
എന്നു നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഔര്‍പ്പിച്ചു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.
സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുംന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
ഉണര്‍ന്നിരിപ്പിന്‍ ; വിശ്വാസത്തില്‍ നിലനില്പിന്‍ ; പുരുഷത്വം കാണിപ്പിന്‍ ; ശക്തിപ്പെടുവിന്‍ .
ഞാന്‍ ഇതു തന്നേ എഴുതിയതു ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങള്‍ക്കു എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സില്‍ സ്വസ്ഥതയില്ലായ്കയാല്‍ ഞാന്‍ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില്‍ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന്‍ ഔര്‍ക്കുംമ്പോള്‍ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വര്‍ദ്ധിക്കുന്നു.
ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കര്‍ത്താവു കരുണ നലകുമാറാകട്ടെ.
അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്റെ ഹൃദയം തണുപ്പിക്ക.
തീര്‍ച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിന്‍ .