ഞാന്‍ ഈ സംസാരിക്കുന്നതു കര്‍ത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്‍യ്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു.
Cross references
ഞാന്‍ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നേ പറയുന്നതുഒരു സഹോദരന്നു അവിശ്വാസിയായ ഭാര്‍യ്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുതു.
കന്യകമാരെക്കുറിച്ചു എനിക്കു കര്‍ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്തക്കവണ്ണം കര്‍ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.
അല്ലെങ്കില്‍ പക്ഷെ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍ തന്നേ ഈ അതിധൈര്‍യ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
പലരും ജഡപ്രകാരം പ്രശംസിക്കയാല്‍ ഞാനും പ്രശംസിക്കും.
നാമല്ലോ പരിച്ഛേദനക്കാര്‍; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.