Home Bibles 2 ദിനവൃത്താന്തം 9:26 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 9:26 · മലയാളം ബൈബിൾ

അവന്‍ നദി മുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.

Cross references

ഉല്പത്തി 15:18

അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തുനിന്റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,

പുറപ്പാട് 23:31

ഞാന്‍ നിന്റെ ദേശം ചെങ്കടല്‍തുടങ്ങി ഫെലിസ്ത്യരുടെ കടല്‍വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയേണം.

യോശുവ 13:2

ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്‍യ്യരും;

1 രാജാക്കന്മാർ 4:21

നദിമുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിര്‍വരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോന്‍ വാണു; അവര്‍ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.

1 രാജാക്കന്മാർ 4:24

നദിക്കു ഇക്കരെ തിഫ്സഹ് മുതല്‍ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന്‍ വാണു. ചുറ്റുമുള്ള ദിക്കില്‍ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 5:1

ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോര്‍രാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കല്‍ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.

സങ്കീർത്തനങ്ങൾ 72:8

അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.

ദാനിയേൽ 7:14

സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

വെളിപ്പാട് 19:16

ഒരു ദൂതന്‍ സൂര്യനില്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും

Interlinear

Choose Theme