രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തര്‍ശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കല്‍ തര്‍ശീശ് കപ്പലുകള്‍ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില്‍ എന്നിവയെ കൊണ്ടുവന്നു.
Cross references
രാജാവിന്നു സമുദ്രത്തില്‍ ഹീരാമിന്റെ കപ്പലുകളോടുകൂടെ തര്‍ശീശ് കപ്പലുകള്‍ ഉണ്ടായിരുന്നു; തര്‍ശീശ് കപ്പലുകള്‍ മൂന്നു സംവത്സരത്തില്‍ ഒരിക്കല്‍ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില്‍ എന്നിവ കൊണ്ടുവന്നു.
ഔഫീരില്‍ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തര്‍ശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാല്‍ കപ്പലുകള്‍ എസ്യോന്‍ -ഗേബരല്‍വെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവേക്കു പോകുവാന്‍ കഴിഞ്ഞില്ല.
ഹൂരാം തന്റെ ദാസന്മാര്‍മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കല്‍ അയച്ചു; അവര്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഔഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
അവന്‍ തര്‍ശീശിലേക്കു ഔടിപ്പാന്‍ കപ്പലുണ്ടാക്കുന്നതില്‍ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകളുണ്ടാക്കി.
ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതുയെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.
തര്‍ശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്റെ ചരക്കിന്നു പകരം തന്നു.
ദെദാന്യര്‍ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.
എന്നാല്‍ യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്കു ഔടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തര്‍ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയില്‍നിന്നു അവരോടുകൂടെ തര്‍ശീശിലേക്കു പോയ്ക്കളവാന്‍ അതില്‍ കയറി.