എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.
Cross references
അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
ഇങ്ങനെ അവര്‍ യിസ്രായേല്‍മക്കളുടെ മേല്‍ എന്റെ നാമം വെക്കേണം; ഞാന്‍ അവരെ അനുഗ്രഹിക്കും.
എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും.
ഞാന്‍ നിന്റെ മുമ്പില്‍ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങള്‍ ഒക്കെയും നിന്റെമേല്‍ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയില്‍വെച്ചു നീ അവയെ നിന്റെ ഹൃദയത്തില്‍ ഔര്‍ത്തു
നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവര്‍ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴപെയ്യിക്കയും ചെയ്യേണമേ.
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു ക്ഷമിക്കയും
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവര്‍ തങ്ങളുടെ ഹൃദയത്തില്‍ ഉണര്‍ന്നു പ്രവാസദേശത്തുവെച്ചുഞങ്ങള്‍ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താല്പര്യപ്പെട്ടു യെഹൂദയില്‍ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
യഹോവയോടു സഹായം ചോദിപ്പാന്‍ യെഹൂദ്യര്‍ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്നു അവര്‍ യഹോവയെ അന്വേഷിപ്പാന്‍ വന്നു.
കഷ്ടത്തില്‍ ആയപ്പോള്‍ അവന്‍ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പില്‍ തന്നെത്താന്‍ ഏറ്റവും താഴ്ത്തി അവനോടു പ്രാര്‍ത്ഥിച്ചു.
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ തന്റെ ദൈവത്തോടു കഴിച്ച പ്രാര്‍ത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അവനോടു സംസാരിച്ച ദര്‍ശകന്മാരുടെ വചനങ്ങളും യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
“എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കല്‍നിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്റെ മുഖം അന്വേഷിക്കുന്നു.
നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാല്‍ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.
ഞാന്‍ രഹസ്യത്തില്‍ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാന്‍ യാക്കോബിന്റെ സന്തതിയോടുവ്യര്‍ത്ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
യഹോവയെ കണ്ടേത്താകുന്ന സമയത്തു അവനെ അന്‍ വേഷിപ്പിന്‍ ; അവന്‍ അടുത്തിരിക്കുന്‍ പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍
എന്നാല്‍ സീയോന്നും യാക്കോബില്‍ അതിക്രമം വിട്ടുതിരിയുന്നവര്‍ക്കും അവന്‍ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു
ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍ന്നിരിക്കുന്നു
മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
ഏഴു മക്കളെ പ്രസവിച്ചവള്‍ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യന്‍ പകല്‍ തീരുംമുമ്പെ അസ്തമിച്ചുപോയി; അവള്‍ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരില്‍ ശേഷിപ്പുള്ളവരെ ഞാന്‍ അവരുടെ ശത്രുക്കള്‍ക്കു മുമ്പില്‍ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാ പ്രവാചകന്‍ ഈ വചനങ്ങളെ ഒക്കെയും യെരൂശലേമില്‍ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.
അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളില്‍ കുത്തിത്തുളക്കപ്പെട്ടവരും വീഴും.
അവര്‍ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ അവന്നു വിധി കല്പിച്ചു.
നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ തന്നെത്താന്‍ ജീവനോടെ രക്ഷിക്കും.
എന്നാണ, ദുഷ്ടന്റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില്‍ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടുതിരിവിന്‍ , തിരിവിന്‍ ; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതുനീതിമാന്‍ അതിക്രമം ചെയ്യുന്ന നാളില്‍ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളില്‍ തന്റെ ദുഷ്ടതയാല്‍ ഇടറിവീഴുകയില്ല; നീതിമാന്‍ പാപം ചെയ്യുന്ന നാളില്‍, അവന്നു തന്റെ നീതിയാല്‍ ജീവിപ്പാന്‍ കഴികയുമില്ല.
കര്‍ത്താവു അവനോടുനീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;
സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍ ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.