ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേള്‍ക്കേണമേ; നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേള്‍ക്കേണമേ; കേട്ടുക്ഷമിക്കേണമേ.
Cross references
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു അവരുടെ പ്രാര്‍ത്ഥനയും യാചനകളും കേട്ടു അവര്‍ക്കും ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.
ഒടുവില്‍ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ചെയ്തു.
ദൈവം സ്വര്ഗ്ഗോന്നതത്തില്‍ ഇല്ലയോ? നക്ഷത്രങ്ങള്‍ എത്ര ഉയര്‍ന്നിരിക്കുന്നു എന്നു നോക്കുക.
നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
ആരോഹണഗീതം
കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.
അതിവേഗത്തില്‍ ഒന്നും പറയരുതു; ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല്‍ നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ.
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുവെയില്‍ തെളിഞ്ഞു മൂക്കുമ്പോള്‍, കൊയ്ത്തുകാലത്തു ഉഷ്ണത്തില്‍ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്റെ നിവാസത്തില്‍ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
എന്റെ നിമിത്തം ഞാന്‍ , ഞാന്‍ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാന്‍ ഔര്‍ക്കയുമില്ല.
ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്‍ യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു
കര്‍ത്താവേ, കേള്‍ക്കേണമേ; കര്‍ത്താവേ, ക്ഷമിക്കേണമേ; കര്‍ത്താവേ, ചെവിക്കൊണ്ടു പ്രവര്‍ത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഔര്‍ത്തു തമാസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.
അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവന്‍ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.
നിങ്ങള്‍ ഈവണ്ണം പ്രാര്‍ത്ഥിപ്പിന്‍ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;