Home Bibles 2 ദിനവൃത്താന്തം 6:17 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 6:17 · മലയാളം ബൈബിൾ

യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.

Cross references

പുറപ്പാട് 24:10

അവര്‍ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങള്‍ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.

2 ശമൂവേൽ 7:25

ഇപ്പോഴും കര്‍ത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.

2 ദിനവൃത്താന്തം 6:4

അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .

2 ദിനവൃത്താന്തം 6:14

യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്‍ണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്‍ക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.

യേശയ്യാവ് 41:17

എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാല്‍ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്കും ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.

യേശയ്യാവ് 45:3

നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാന്‍ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന്‍ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും

യിരെമ്യാവ് 11:5

കാലാളുകളോടുകൂടെ ഔടീട്ടു നീ ക്ഷീണിച്ചുപോയാല്‍, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിര്‍ഭയനായിരിക്കുന്നു; എന്നാല്‍ യോര്‍ദ്ദാന്റെ വന്‍ കാട്ടില്‍ നീ എന്തു ചെയ്യും?

Interlinear

Choose Theme