Home Bibles 2 ദിനവൃത്താന്തം 34:9 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 34:9 · മലയാളം ബൈബിൾ

അവര്‍ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെന്നപ്പോള്‍ വാതില്‍കാവല്‍ക്കാരായ ലേവ്യര്‍ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലാ യെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തില്‍ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു.

Cross references

2 രാജാക്കന്മാർ 22:4

നീ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെല്ലുക. യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുവന്നതും വാതില്‍കാവല്‍ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണകൂനോക്കട്ടെ.

2 രാജാക്കന്മാർ 23:4

രാജാവു മഹാപുരോഹിതനായ ഹില്‍ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില്‍ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്‍നിന്നു പുറത്തു കൊണ്ടുപോകുവാന്‍ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന്‍ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.

2 ദിനവൃത്താന്തം 24:11

ലേവ്യര്‍ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാല്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവര്‍ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.

2 ദിനവൃത്താന്തം 30:10

ആങ്ങനെ ഔട്ടാളര്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന്‍ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.

2 ദിനവൃത്താന്തം 30:18

വലിയോരു ജനസമൂഹം, എപ്രയീമില്‍നിന്നു മനശ്ശെയില്‍നിന്നും യിസ്സാഖാരില്‍നിന്നും സെബൂലൂനില്‍നിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹ തിന്നു. എന്നാല്‍ യെഹിസ്കീയാവു അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു

2 ദിനവൃത്താന്തം 31:1

ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേല്‍മക്കള്‍ എല്ലാവരും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.

2 ദിനവൃത്താന്തം 34:14

അവര്‍ യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോള്‍ ഹില്‍ക്കീയാപുരോഹിതന്‍ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.

2 ദിനവൃത്താന്തം 34:18

രായസക്കാരനായ ശാഫാന്‍ രാജാവിനോടുഹില്‍ക്കീയാപുരോഹിതന്‍ ഒരു പുസ്തകം എന്റെ കയ്യില്‍ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന്‍ അതിനെ രാജസന്നിധിയില്‍ വായിച്ചു കേള്‍പ്പിച്ചു.

2 ദിനവൃത്താന്തം 34:20

രാജാവു ഹില്‍ക്കീയാവോടും ശാഫാന്റെ മകന്‍ അഹീക്കാമിനോടും മീഖയുടെ മകന്‍ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാല്‍

2 ദിനവൃത്താന്തം 34:22

അങ്ങനെ ഹില്‍ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുല്‍ദാ എന്ന പ്രവാചകിയുടെ അടുക്കല്‍ ചെന്നു--അവള്‍ യെരൂശലേമില്‍ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.

2 ദിനവൃത്താന്തം 35:8

അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹില്‍ക്കീയാവും സെഖര്‍യ്യാവും യെഹീയേലും പുരോഹിതന്മാര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.

ഫിലിപ്പിയർ 4:8

ഒടുവില്‍ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിര്‍മ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീര്‍ത്തിയായതു ഒക്കെയും സല്‍ഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍ .

Interlinear

Choose Theme