അങ്ങനെതന്നേ അവന്‍ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളില്‍ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളില്‍ ചെയ്തു.
Cross references
യിസ്രായേല്യര്‍ തങ്ങളുടെ കൊഴു, കലപ്പ, മഴു, മണ്‍വെട്ടി എന്നിവ കാച്ചിപ്പാന്‍ ഫെലിസ്ത്യരുടെ അടുക്കല്‍ ചെല്ലേണ്ടിവന്നു.
അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലില്‍ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന്‍ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന്‍ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍രാജാക്കന്മാര്‍ ശമര്‍യ്യാപട്ടണങ്ങളില്‍ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലില്‍ അവന്‍ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.
അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കല്‍ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തില്‍ പെസഹ ആചരിക്കണമെന്നു
ആങ്ങനെ ഔട്ടാളര്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന്‍ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേല്‍മക്കള്‍ എല്ലാവരും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍ മുട്ടികയും വാളും കൂര്‍ത്ത അമ്പും ആകുന്നു.
തൂമ്പാകൊണ്ടു കിളെച്ചുവന്ന എല്ലാമലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ടു ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകള്‍ ചവിട്ടിക്കളവാനും മാത്രം ഉതകും.