Home Bibles 2 ദിനവൃത്താന്തം 33:16 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 33:16 · മലയാളം ബൈബിൾ

അവന്‍ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേല്‍ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്‍പ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാന്‍ യെഹൂദയോടു കല്പിച്ചു.

Cross references

ഉല്പത്തി 18:19

യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാന്‍ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയില്‍ നടപ്പാന്‍ കല്പിക്കേണ്ടതിന്നു ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.

ലേവ്യപുസ്തകം 3:1

ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ കന്നുകാലികളില്‍ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

ലേവ്യപുസ്തകം 7:11

യഹോവേക്കു അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു

1 രാജാക്കന്മാർ 18:30

അപ്പോള്‍ ഏലീയാവുഎന്റെ അടുക്കല്‍ വരുവിന്‍ എന്നു സര്‍വ്വജനത്തോടും പറഞ്ഞു. സര്‍വ്വജനവും അവന്റെ അടുക്കല്‍ ചേര്‍ന്നു. അവന്‍ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;

2 ദിനവൃത്താന്തം 14:3

അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,

2 ദിനവൃത്താന്തം 14:4

യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.

2 ദിനവൃത്താന്തം 29:18

യെഹിസ്കീയാരാജാവിന്റെ അടുക്കല്‍ അകത്തു ചെന്നു; ഞങ്ങള്‍ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും വെടിപ്പാക്കി,

2 ദിനവൃത്താന്തം 30:12

യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവര്‍ക്കും ഐകമത്യം നലകുവാന്‍ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.

2 ദിനവൃത്താന്തം 33:9

അങ്ങനെ മനശ്ശെ യഹോവ യിസ്രായേല്‍ പുത്രന്മാരുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികള്‍ ചെയ്തതിലും അധികം വഷളത്വം പ്രവര്‍ത്തിപ്പാന്‍ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.

ലൂക്കോസ് 22:32

ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക.

Interlinear

Choose Theme