Home Bibles 2 ദിനവൃത്താന്തം 30:3 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 30:3 · മലയാളം ബൈബിൾ

പുരോഹിതന്മാര്‍ വേണ്ടുന്നത്രയും പേര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമില്‍ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നില്ല.

Cross references

പുറപ്പാട് 12:6

ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.

പുറപ്പാട് 12:18

ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതല്‍ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം.

2 ദിനവൃത്താന്തം 29:17

ഒന്നാം മാസം ഒന്നാം തിയ്യതി അവര്‍ വിശുദ്ധീകരിപ്പാന്‍ തുടങ്ങി; എട്ടാം തിയ്യതി അവര്‍ യഹോവയുടെ മണ്ഡപത്തിങ്കല്‍ എത്തി; ഇങ്ങനെ അവര്‍ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീര്‍ത്തു,

2 ദിനവൃത്താന്തം 29:34

പുരോഹിതന്മാര്‍ ചുരുക്കമായിരുന്നതിനാല്‍ ഹോമയാഗങ്ങളെല്ലം തോലുരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യര്‍ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ അധികം ഉത്സാഹമുള്ളവരായിരുന്നു.

2 ദിനവൃത്താന്തം 35:6

ഇങ്ങനെ നിങ്ങള്‍ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാര്‍ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിന്‍ .

Interlinear

Choose Theme