അങ്ങനെ രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാന്‍ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമില്‍ വന്നുകൂടി.
Cross references
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താല്‍ അശുദ്ധനാകയോ ദൂരയാത്രയില്‍ ആയിരിക്കയോ ചെയ്താലും അവന്‍ യഹോവേക്കു പെസഹ ആചരിക്കേണം.
യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതലക്കും യിസ്രായേല്‍രാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.
രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സര്‍വ്വസഭയം നിര്‍ണ്ണയിച്ചിരുന്നു.
രണ്ടാം മാസം പതിന്നാലാം തിയ്യതി അവര്‍ പെസഹ അറുത്തു; എന്നാല്‍ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തില്‍ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
അനന്തരം യോശീയാവു യെരൂശലേമില്‍ യഹോവേക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവര്‍ പെസഹ അറുത്തു.
അവര്‍ മേലക്കുമേല്‍ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനില്‍ ദൈവസന്നിധിയില്‍ ചെന്നെത്തുന്നു.