എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
Cross references
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതെന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാന്‍ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
എങ്കിലും അവര്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന്‍ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന്‍ അവരുടെ ദൈവമായ യഹോവ ആകുന്നു.
യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്‍ത്തു.
ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയില്‍ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
അതിന്നു യിസ്രായേല്‍ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തിയഹോവ നീതിമാന്‍ ആകുന്നു എന്നു പറഞ്ഞു.
അവന്‍ തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയില്‍ ഏതാനും നന്മ ഉണ്ടായിരുന്നു.
വലിയോരു ജനസമൂഹം, എപ്രയീമില്‍നിന്നു മനശ്ശെയില്‍നിന്നും യിസ്സാഖാരില്‍നിന്നും സെബൂലൂനില്‍നിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹ തിന്നു. എന്നാല്‍ യെഹിസ്കീയാവു അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു
അങ്ങനെ യെരൂശലേമില്‍ വന്നുകൂടിയിരുന്ന യിസ്രായേല്‍മക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല്‍ യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
യെഹൂദയുടെ സര്‍വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍നിന്നു വന്ന സര്‍വ്വസഭയും യിസ്രായേല്‍ ദേശത്തുനിന്നു വന്നു യെഹൂദയില്‍ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.
കഷ്ടത്തില്‍ ആയപ്പോള്‍ അവന്‍ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പില്‍ തന്നെത്താന്‍ ഏറ്റവും താഴ്ത്തി അവനോടു പ്രാര്‍ത്ഥിച്ചു.
അവന്റെ പ്രാര്‍ത്ഥനയും ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടതും അവന്‍ തന്നെത്താന്‍ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവന്‍ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദര്‍ശകന്മാരുടെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നു.
തന്റെ അപ്പനായ മനശ്ശെ തന്നെത്താന്‍ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന്‍ തന്നെത്താന്‍ താഴ്ത്തിയില്ല; ആമോന്‍ മേലക്കുമേല്‍ അകൃത്യം ചെയ്തതേയുള്ളു.
ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
അവന്റെ മകനായ ബേല്‍ശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.
അതുകൊണ്ടു അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിന്‍ .