Home Bibles ☰ Books 2 ദിനവൃത്താന്തം 29:19 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 29:19 · മലയാളം ബൈബിൾ

ആഹാസ്രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താല്‍ നീക്കിക്കളഞ്ഞ ഉപകരണങ്ങള്‍ ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ ഉണ്ടു എന്നു പറഞ്ഞു.

Cross references

2 രാജാക്കന്മാർ 16:14

യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്റെ മുന്‍ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.

2 രാജാക്കന്മാർ 16:17

ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍ വെച്ചു.

2 ദിനവൃത്താന്തം 28:24

ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഔരോ മൂലയിലും ബലിപീഠങ്ങള്‍ ഉണ്ടാക്കി.

Interlinear

Choose Theme