ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാര്‍ത്തു.
Cross references
പിന്നെ ആ അതിര്‍ ബാലാമുതല്‍ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞു കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
ഗെദേരോത്ത്, ബേത്ത്-ദാഗോന്‍ , നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;
മലനാട്ടില്‍ ശാമീര്‍, യത്ഥീര്‍, സോഖോ,
അനന്തരം ശിംശോന്‍ തിമ്നയിലേക്കു ചെന്നു തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.
പിന്നെ നോക്കുവിന്‍ അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കില്‍ അവന്‍ തന്നേയാകുന്നു നമുക്കു ഈ വലിയ അനര്‍ത്ഥം വരുത്തിയതു; അല്ലെങ്കില്‍ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം.
ഏതാം, തെക്കോവ, ബേത്ത്-സൂര്‍, സോഖോ,
അവന്‍ കോട്ടകളെയും ഉറപ്പിച്ചു, അവയില്‍ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
അതുകൊണ്ടു ഞാന്‍ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുര്‍മ്മാര്‍ഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
നിന്റെ ഗര്‍വ്വത്തിന്റെ നാളില്‍ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു