Home Bibles 2 ദിനവൃത്താന്തം 22:10 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 22:10 · മലയാളം ബൈബിൾ

അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന്‍ മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.

Cross references

1 രാജാക്കന്മാർ 1:12

ആകയാല്‍ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.

1 രാജാക്കന്മാർ 1:21

അല്ലാഞ്ഞാല്‍, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.

2 രാജാക്കന്മാർ 11:1

അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.

2 ദിനവൃത്താന്തം 22:2

അഹസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍; അവള്‍ ഒമ്രിയുടെ മകളായിരുന്നു.

Interlinear

Choose Theme