ആകയാല്‍ യജമാനന്‍ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്‍ക്കും കൊടുത്തയക്കട്ടെ.
Cross references
എന്നാല്‍ ദാന്‍ മക്കളുടെ ദേശം അവര്‍ക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ മക്കള്‍ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന്‍ പ്രകാരം ദാന്‍ എന്നു പേരിട്ടു.
ശലോമോന്‍ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോന്‍ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.
മരംവെട്ടുകാരായ നിന്റെ വേലക്കാര്‍ക്കും ഞാന്‍ ഇരുപതിനായിരം കോര്‍ കോതമ്പരിയും ഇരുപതിനായിരം കോര്‍ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
അവര്‍ കല്പണിക്കാര്‍ക്കും ആശാരികള്‍ക്കും ദ്രവ്യമായിട്ടും പാര്‍സിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനില്‍നിന്നു ദേവദാരു കടല്‍വഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യര്‍ക്കും സോര്‍യ്യര്‍ക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
എന്റെ വിശുദ്ധമന്‍ ദിരമുള്ളസ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കല്‍ വരും; അങ്ങനെ ഞാന്‍ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും
എന്നാല്‍ യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്കു ഔടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തര്‍ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയില്‍നിന്നു അവരോടുകൂടെ തര്‍ശീശിലേക്കു പോയ്ക്കളവാന്‍ അതില്‍ കയറി.