Home Bibles 2 ദിനവൃത്താന്തം 18:14 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 18:14 · മലയാളം ബൈബിൾ

അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; അവര്‍ നിങ്ങളുടെ കയ്യില്‍ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

Cross references

1 രാജാക്കന്മാർ 18:27

ഉച്ചയായപ്പോള്‍ ഏലീയാവു അവരെ പരിഹസിച്ചുഉറക്കെ വിളിപ്പിന്‍ ; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കയാകുന്നു; അല്ലെങ്കില്‍ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കില്‍ യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തേണം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:15

അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.

സഭാപ്രസംഗി 11:1

നിന്റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക; ഏറിയനാള്‍ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;

വിലാപങ്ങൾ 4:21

ഊസ് ദേശത്തു പാര്‍ക്കുംന്ന എദോംപുത്രിയേ, സന്തോഷിച്ചു അനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.

ആമോസ് 4:4

ബേഥേലില്‍ചെന്നു അതിക്രമം ചെയ്‍വിന്‍ ; ഗില്ഗാലില്‍ ചെന്നു അതിക്രമം വര്‍ദ്ധിപ്പിപ്പിന്‍ ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാള്‍ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിന്‍ .

മത്തായി 26:45

എഴുന്നേല്പിന്‍ , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.

Interlinear

Choose Theme