ആസാ അവന്റെ നേരെ പുറപ്പെട്ടു; അവര്‍ മാരേശെക്കു സമീപം സെഫാഥാതാഴ്വരയില്‍ പടെക്കു അണിനിരത്തി.
Cross references
നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍, ഹൊര്‍മ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു കൂടെ പോയി, അവര്‍ സെഫാത്തില്‍ പാര്‍ത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോര്‍മ്മ എന്നു പേര്‍ ഇട്ടു.
യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതുനീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ നിന്റെ നേരെ വരുന്നു.
ഇങ്ങനെ യിസ്രായേല്യര്‍ക്കും ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയില്‍ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.
ദൈവം ഫെലിസ്ത്യര്‍ക്കും ഗൂര്‍-ബാലില്‍ പാര്‍ത്ത അരാബ്യര്‍ക്കും മെയൂന്യര്‍ക്കും വിരോധമായി അവനെ സഹായിച്ചു.
അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളില്‍ ആശ്രയിച്ചു.
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ത്ഥിച്ചു സ്വര്‍ഗ്ഗത്തിലേക്കു നിലവിളിച്ചു.
യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ.
അവര്‍ കുനിഞ്ഞു വീണുപോയി; എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നിലക്കുന്നു.
എന്റെ കാലഗതികള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.