Home Bibles 2 ദിനവൃത്താന്തം 12:4 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 12:4 · മലയാളം ബൈബിൾ

അവന്‍ യെഹൂദയോടു ചേര്‍ന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.

Cross references

2 രാജാക്കന്മാർ 18:17

എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

2 ദിനവൃത്താന്തം 11:5

രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു യെഹൂദയില്‍ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.

യേശയ്യാവ് 8:8

അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടര്‍ന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.

യേശയ്യാവ് 10:11

ഞാന്‍ ശമര്‍യ്യയോടും അതിലെ മിത്ഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?

യേശയ്യാവ് 36:1

ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടില്‍, അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.

യിരെമ്യാവ് 5:10

അതിന്റെ മതിലുകളിന്മേല്‍ കയറി നശിപ്പിപ്പിന്‍ ; എങ്കിലും മുടിച്ചുകളയരുതു. അതിന്റെ കൊമ്പുകളെ നീക്കിക്കളവിന്‍ ; അവ യഹോവേക്കുള്ളവയല്ലല്ലോ.

Interlinear

Choose Theme