അവന്‍ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുവാനും ഇച്ഛിക്കുന്നു.
Cross references
സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിന്‍ ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.
അവന്‍ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസന്‍ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവന്‍ വഹിക്കും
അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിന്‍ വന്നു വാങ്ങി തിന്നുവിന്‍ ; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍
ദുഷ്ടന്റെ മരണത്തില്‍ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവന്‍ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
മരിക്കുന്നവന്റെ മരണത്തില്‍ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ആകയാല്‍ നിങ്ങള്‍ മനന്തിരിഞ്ഞു ജീവിച്ചുകൊള്‍വിന്‍ .
എന്നാണ, ദുഷ്ടന്റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില്‍ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടുതിരിവിന്‍ , തിരിവിന്‍ ; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താല്‍ പൂര്‍ണ്ണമാകും.
ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
നമ്മുടെ ദൈവത്തിന്റെ ആര്‍ദ്രകരുണയാല്‍ അവന്റെ ജനത്തിന്നു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
യജമാനന്‍ ദാസനോടുനീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബ്ബന്ധിക്ക.
എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്‍പ്പിന്‍ എന്നും അവരോടു പറഞ്ഞു.
അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു തന്നേ.
പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കല്‍ വരും; എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല.
ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.
സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു.
ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു.
യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും
അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തില്‍ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നലകുമോ എന്നും
യന്നേസും യംബ്രേസും മോശെയോടു എതിര്‍ത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനിലക്കുന്നു; ദുര്‍ബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചുകൊള്ളരുതാത്തവരുമത്രേ.
നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താല്‍ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ
സകലമനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;
ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു.
വേറൊരു ദൂതന്‍ ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാന്‍ അവന്റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.