Home Bibles 1 ശമൂവേൽ 9:25 · മലയാളം ബൈബിൾ
1 ശമൂവേൽ 9:25 · മലയാളം ബൈബിൾ

അവര്‍ പൂജാഗിരിയില്‍നിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവന്‍ വീട്ടിന്റെ മുകളില്‍ വെച്ചു ശൌലുമായി സംസാരിച്ചു.

Cross references

ആവർത്തനം 22:8

ഒരു പുതിയ വീടു പണിതാല്‍ നിന്റെ വീട്ടിന്മുകളില്‍നിന്നു വല്ലവനും വീണിട്ടു വീട്ടിന്മേല്‍ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതില്‍ ഉണ്ടാക്കേണം.

2 ശമൂവേൽ 11:2

ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേല്‍ ഉലാവിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

നെഹെമ്യാവ് 8:16

അങ്ങനെ ജനം ചെന്നു ഒരോരുത്തന്‍ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീര്‍വ്വാതില്‍ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്‍ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.

യിരെമ്യാവ് 19:13

യഹോവേക്കു പാട്ടുപാടുവിന്‍ ! യഹോവയെ സ്തുതിപ്പിന്‍ ! അവന്‍ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചിരിക്കുന്നു.

മത്തായി 10:27

ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിന്‍ ; ചെവിയില്‍ പറഞ്ഞുകേള്‍ക്കുന്നതു പുരമുകളില്‍നിന്നു ഘോഷിപ്പിന്‍ .

പ്രവൃത്തികൾ 10:9

പിറ്റെന്നാള്‍ അവര്‍ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള്‍ പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി.

Interlinear

Choose Theme